ആലപ്പുഴ: എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി സീവ്യു വാർഡിൽ നിന്ന് മത്സരിക്കുന്ന എം.ഇ.നിസാർ അഹമ്മദിന്റെ വിജയത്തിനായി​ നടത്തിയ കൺവൻഷൻ ജനതാദൾ (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ബിജിലി ജോസഫ് ഉദ്ഘാടനം ചെയ്തു. സാം തോമസ് അദ്ധ്യക്ഷത വഹിച്ചു. എ.എം.തുഫൈൻ, വാസൻ, ടി.ജെ.കുഞ്ഞുമോൻ, ടി.എൻ.സ്റ്റീഫൻ, ഷീൻ സോളമൻ, എം.കെ.നവാസ്, പി.ജെ.കുര്യൻ, സുബാഷ് സാജു, സ്ഥാനാർത്ഥി എം.ഇ.നിസാർ അഹമ്മദ് എന്നിവർ സംസാരിച്ചു സജി റസാക്ക് സ്വാഗതവും ഷാജു സാമുവൽ നന്ദിയും പറഞ്ഞു.