പന്തളം : എസ്.എൻ.ഡി.പി യോഗം മുട്ടം തുമ്പമൺ 229-ാം നമ്പർ ശാഖായോഗത്തിലെ ശ്രീനാരായണ ഗുരുക്ഷേത്ര സന്നിധിയിൽ മാമ്പിലാലി മുറിയിൽ മോടിയിൽ കുടുംബം പണിതീർത്ത കൊടിമരത്തിന്റെ സമർപ്പണം നടന്നു. തന്ത്രി രതീഷ് ശശി ധ്വജപ്രതിഷ്ഠ നിർവ്വഹിച്ചു. ശാഖ പ്രസിഡന്റ് അഡ്വ ടി.പി.സുധീഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പന്തളം യൂണിയൻ സെക്രട്ടറി ഡോ.എ.വി ആനന്ദരാജ് കൊടിമര സമർപ്പണം നിർവ്വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് റ്റി.കെ.വാസവൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ സുരേഷ് മുടിയൂർക്കോണം, ശാഖ സെക്രട്ടറി കെ.കെ പവിത്രൻ, ശാഖ വൈസ് പ്രസിഡന്റ് സുശീല പ്രസാദ് ,ക്ഷേത്ര സമിതി സെക്രട്ടറി എൻ ശ്രീനിവാസൻ, എ.എൻ പൊന്നച്ചൻ, രവീന്ദ്രൻ പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.