മുതുകുളം :കൊച്ചിയുടെജെട്ടി ഭാഗത്തു മോഷണവും മോഷണശ്രമവും വ്യാപകമായതായി​ പരാതി​.കൊച്ചിയുടെ ജെട്ടി പുതുവെൽ വീട്ടിൽ അരുൺകുമാറിന്റെ വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം ഇരുചക്രവാഹനം മോഷണം പോയി .ഈ മേഖലയിൽ ചില വീടുകളുടെ ഗേറ്റുകൾ രാത്രിയിൽ തുറന്നിട്ട നിലയിൽ കാണപ്പെട്ടു .വാഹന മോഷണവുമായി ബന്ധപ്പെട്ടു കനകക്കുന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു . രാത്രികാലങ്ങളിൽ പൊലീസ് പട്രോളിംഗ് ഊർജിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.