covid

പൂച്ചാക്കൽ: കൊവിഡ് ബാധിച്ച് മരിച്ചയാളിന്റെ മൃതദേഹം ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ സംസ്കരിച്ചു.

തൈക്കാട്ടുശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡ് ഉളവയ്പ്പ് വലിയതറ വീട്ടിൽ തങ്കപ്പന്റെ (85) മൃതദേഹമാണ് ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം തോണ്ടൻകുളങ്ങര ശ്മശാനത്തിൽസംസ്കരിച്ചത്. ഡി.വൈ.എഫ്.ഐ

പൂച്ചാക്കൽ മേഖല ട്രഷറർ എസ്. സുരാജ് ,മേഖല കമ്മറ്റി അംഗം ആബിദ് അരംഗശ്ശേരി, അജയ് അശോകൻ, നീരജ് മുളക്കുഴി എന്നിവർ നേതൃത്വം നൽകി .മത്സ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ,

സി.പി.എം ചേർത്തല ഏരിയ സെന്റർ അംഗം പി.എം. പ്രമോദ് ,ഡി വൈ എഫ് ഐ മേഖല സെക്രട്ടറിയും പൂച്ചാക്കൽ ലോക്കൽ കമ്മറ്റി അംഗവുമായ സറിൻ.പി.രാജ് എന്നിവർ മേൽനോട്ടം വഹിച്ചു.