വള്ളികുന്നം: ഓയിൽ മില്ലിൽ നിന്നും പത്ത് ചാക്ക്: കൊപ്രാ പിണ്ണാക്ക് മോഷണം പോയി. ചൂനാട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ജലാലുദ്ദീൻ കുഞ്ഞിന്റെ ഉടമസ്ഥതയിലുള്ള മഠത്തിൽ ഒയിൽ മിൽസിൽ നിന്നുമാണ് കൊപ്രാ പിണ്ണാക്ക് മോഷണം പോയത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. 25000 രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമസ്ഥൻ പറഞ്ഞു. വള്ളികുന്നം പൊലീസിൽ പരാതി നൽകി.