ആലപ്പുഴ : എസ്.എൻ.ഡി.പി യോഗം 409-ാം നമ്പർ തിരുവമ്പാടി ശാഖാ യോഗം വക ശ്രീഹരിഹര ബ്രഹ്മനിഷ്ഠാമഠം മഹാവിഷ്ണു ക്ഷേത്രത്തിലെ ഈവർഷത്തെ ഉത്സവത്തിന് 27ന് വൈകിട്ട് 7.30നും 8നും മദ്ധ്യേ ക്ഷേത്രം തന്ത്രി വടക്കൻ പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറും. ഡിസംബർ 4ന് ആറാട്ടോടെ സമാപിക്കും.
കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഈവർഷത്തെ ഉത്സവം താന്ത്രികവിധി പ്രകാരമുള്ള ക്ഷേത്ര ചടങ്ങുകൾ മാത്രമായി പരിമിതപ്പെടുത്തി നടത്താൻ ശാഖായോഗം, ദേവസ്വം മാനേജിംഗ് കമ്മിറ്റി തീരുമാനിച്ചു. രാവിലെ 5ന് നടുറക്കൽ, നിർമ്മാല്യദർശനം, അഭിഷേകം, 5.30ന് ഗണപതിഹോമം, 6.30ന് ഉഷഃപൂജ, 7.30ന് നവക പഞ്ചഗവ്യ കലശാഭിഷേകം, പന്തീരടിപൂജ, 10.30ന്. ഉച്ചഃപൂജ, വൈകിട്ട് 5ന് നടതുറക്കൽ, 6.45ന് ദീപാരാധന, 7.15ന് അത്താഴപൂജ എന്നിവയാണ് ഉത്സവദിനങ്ങളിലെ ചടങ്ങുകൾ.