ചാരുംമൂട് : ചാരുംമൂട് ജംഗ്ഷനിൽ പെട്ടി ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. ഇന്നലെ പുലർച്ചെ നാലു മണിയോടെയായി​രുന്നു അപകടം. ബൈക്ക് യാത്രികനായ മാവേലിക്കര കുന്നം സ്വദേശി രാഹുൽ രാജ് , പെട്ടി ഓട്ടോയിലുണ്ടായിരുന്ന പത്തനംതിട്ട സ്വദേശികളായ അനീഷ്, ഷെരീഫ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

പ്രവേശിപ്പിച്ചു. മത്സ്യം എടുക്കാൻ കായംകുളം ഭാഗത്തേക്ക് പോകുകയായിരുന്നു പെട്ടി ഓട്ടോ.