ചാരുംമൂട്: ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പരിധിയിലെ കൗണ്ടിംഗ് സെന്ററായ താമരക്കുളം വി.വി.എച്ച്.എസ്.എസിലെ സൗകര്യങ്ങൾ ജില്ലാ കളക്ടർ ഇന്നലെ വിലയിരുത്തി.
സ്ട്രോങ് റൂം, കൗണ്ടിംഗ് ഹാളുകൾ എന്നിവിടങ്ങളിലെ സൗകര്യങ്ങൾ പരിശോധിച്ച അദ്ദേഹം കൊവിഡിന്റെ പശ്ചാത്തലത്തിൽ അത്യാവശ്യം ഒരുക്കേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ചും ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകി. 12 ബ്ളോക്കുകളും ആറ് നഗരസഭകളുമുൾപ്പെടെ ജില്ലയിൽ 18 കൗണ്ടിംഗ് സെന്ററുകളാണുള്ളത്. ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ സ്വർണ്ണമ്മ, ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ
ദിൽഷാദ്, അജയകുമാർ തുടങ്ങിയവരും എത്തിയിരുന്നു.