ഹരിപ്പാട്: ആചാരങ്ങൾ പൂർണമായും പാലിച്ച് ശബരിമല ക്ഷേത്ര ദർശനം സാദ്ധ്യമാകാത്ത സാഹചര്യത്തിൽ വീടുകളെ സന്നിധാനമാക്കണമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി 42 മത് ജില്ലാ വാർഷിക സമ്മേളനം പ്രമേയത്തിലൂടെ അയ്യപ്പഭക്തരോട് അഭ്യർത്ഥി​ച്ചു. മണ്ഡലകാലത്ത് കുടുംബാംഗങ്ങളെല്ലാം വ്രതം എടുക്കണം. വീടുകളിൽ അയ്യപ്പ നാമജപം, ഭജന, ശരണം വിളി, കർപ്പൂരാധന ഇവ നടത്തി ഭവനം സന്നിധാനം ആക്കണം.ശരണ മന്ത്രങ്ങളാൽ മുഖരിതമാകണം തുടങ്ങി​യ നി​ർദ്ദേശങ്ങളാണ് പ്രമേയത്തി​ൽ ഉൾപ്പെടുത്തി​യി​രി​ക്കുന്നത്. കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.എം.ഗോപി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ശബരിഗിരി മേഖലാ ഉപാദ്ധ്യക്ഷൻ എൻ.രാധാകൃഷ്ണൻ, കെ.ടി.രാജു, ഡി.സുരേഷ്, എം.എ.പ്രസന്നകുമാർ, എസ്.അജയൻ എന്നിവർ സംസാരിച്ചു. എൻ.രാധാകൃഷ്ണൻ വരണാധികാരിയായി. സമാപന സമ്മേളനം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.എസ്.നാരായണൻ ഉദ്ഘാനം ചെയ്തു. ജി​ല്ലാ ഭാരവാഹികളായി എം.കെ.രവിവർമ്മ രാജാമാവേലിക്കര,വി.സുകുമാരൻനായർ കണിച്ചുകുളങ്ങര, പൂവണ്ണാൽബാബു കായംകുളം,വി.മുരളീധരൻ ഹരിപ്പാട്,ജാനകിറാം, ആലപ്പുഴ(രക്ഷാധികാരികൾ), കെ.റ്റി രാജു, തുറവൂർ (ജില്ലാപ്രസിഡന്റ്), എൻ.കെ.സുകുമാരൻ ആല,എൻ.രാധാകൃഷ്ണൻ, ആലപ്പുഴ (വൈസ് പ്രസിഡന്റുമാർ), എം.എ.പ്രസന്നകുമാർ ചെങ്ങന്നൂർ(ജില്ലാസെക്രട്ടറി),കെ.വി.ശിവദാസ് ചേർത്തല,ആർ.സുരേഷ് കുമാർ, വെട്ടിയാർ (ജോ.സെക്രട്ടറിമാർ),എസ്.അജയൻഹരിപ്പാട് (ഖജാൻജി)ഡി.സുരേഷ് കാർത്തികപ്പള്ളി (ദേവസ്വംസെക്രട്ടറി) ഡി.അംബികാദേവി മാവേലിക്കര (മാതൃസമിതി പ്രസിഡന്റ് )രഞ്ജുബിജു പാണ്ടനാട്(മാതൃസമിതി സെക്രട്ടറി) എം.ആർ.മുരളീധരൻ പിള്ളആലപ്പുഴ(സാമൂഹ്യാരാധനപ്രമുഖ്),പി.എൻ.രഘുകുമാർതുറവൂർ(സനാതന ധർമ്മപാഠശാലാ പ്രമുഖ്) അഡ്വ.ജയകൃഷ്ണൻ.ജിഹരിപ്പാട്(സമ്പർക്ക പ്രമുഖ് ),എം.റ്റി.വിജയൻ ചെങ്ങന്നൂർ(സത്സംഗ പ്രമുഖ്)കെ.ജി.സജിമോൻ ഹരിപ്പാട് (സേവാപ്രമുഖ്), ഇ.കെ.രാമചന്ദ്രൻ ആല(സഹസേവാപ്രമുഖ്), എൻ.രാജേന്ദ്രപ്രസാദ് മാവേലിക്കര(പ്രചാർ പ്രമുഖ് ),ഗോകുൽവിജയ്.പിവെൺമണി(യുവപ്രമുഖ്)എന്നിവരെ തിരഞ്ഞെടുത്തു.