മാവേലിക്കര: തിരഞ്ഞെടുപ്പുമയി ബന്ധപ്പെട്ട വിലയിരുത്തലുകൾ നടത്തുന്നതിനായി ജില്ലാ കളക്ടർ എ.അലക്‌സാണ്ടർ മാവേലിക്കര നഗരസഭ ഓഫീസിൽ സന്ദർശനം നടത്തി. കോവിഡ് പശ്ചാത്തലത്തിൽ 7 കൗണ്ടിംഗ് ടേബിൾ എന്ന സ്ഥാനത്ത് 4 കൗണ്ടിംഗ് ടേബിളുകൾ മാത്രം ക്രമീകരിച്ചാൽ മതിയെന്ന് കളക്ടർ നിർദ്ദേശം നൽകി. കൗണ്ടിംഗിന് എത്തുന്നവർക്ക് കോവിഡ് പ്രോട്ടോകോൾ പാലിച്ച് പുറത്ത് വിശ്രമിക്കുവാനുള്ള സജ്ജീകരണം തയ്യാറാക്കണമന്നും തിങ്ങിനിന്നുള്ള വോട്ടെണ്ണൽ അനുവദിക്കരുതെന്നും അദ്ദേഹം നഗരസഭാ സെക്രട്ടറി എസ്.സനിൽ, ആർ.ഒ രഞ്ജിത്ത്.സി.ഒ എന്നിവരോട് നിർദ്ദേശിച്ചു. നഗരസഭയിലെ കൗണ്ടിംഗ് ഹാൾ, സ്‌ട്രോഗ് റൂം എന്നിവയുടെ സജ്ജീകരണവും അദ്ദേഹം വിലയിരുത്തി. ഡെപ്യൂട്ടി കളക്ടർ സ്വർണ്ണമ്മ, തഹസിൽദാർ എസ്.സന്തോഷ് എന്നിവരും ജില്ലാ കളക്ടർക്ക് ഒപ്പമുണ്ടായിരുന്നു.