ചേർത്തല: കഴ്രഞ്ഞ ദിവസമുണ്ടായ ഇടിമിന്നലിൽ ചേർത്തല തെക്ക് പഞ്ചായത്ത് രണ്ടാം വാർഡിൽ തൈക്കൽ പരുത്യംപള്ളി പ്രീതി നിലയത്തിൽ വി.ടി.സുരേന്ദ്രന്റെ വീട്ടിൽ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. ടി.വി,ഫ്രിഡ്ജ്,ഫാൻ, ലൈറ്റ് എന്നിവയടക്കം തകർന്നു. വൈദ്യുതി മീറ്റർ പൊട്ടിത്തെറിച്ചു. വയറിംഗ് കത്തി. വീടിന്റെ ഭിത്തിക്ക് വിള്ളൽ വീണു. സമീപവാസികളായ ബാബു,പൊന്നൻ,ശിവദാസൻ എന്നിവരുടെ വീടുകളിലും നാശനഷ്ടമുണ്ടായി.