മാവേലിക്കര: സമനില തെറ്റിയതിനാലാണ് പ്രതിപക്ഷനേതാവിനും മറ്റ് കോൺഗ്രസ്, യു.ഡി.എഫ് നേതാക്കൾക്കുമെതിരെ കണ്ണൂർ മോഡൽ പ്രതികാരനടപടികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആലോചിക്കുന്നതെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി ആരോപിച്ചു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം മുഖ്യമന്ത്രിയുടെ നേർക്ക് നീളുന്നതാണ് ഇതിന് കാരണമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.