മാവേലിക്കര: നഗരസഭയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ മീറ്റ് ദി കാൻഡിഡേറ്റ് പരിപാടി മാവേലിക്കര കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നടന്നു. 28 വാർഡുകളിലേയും സ്ഥാനാർത്ഥികളെ എൽ.ഡി.എഫ് നഗരസഭ തിരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറി അഡ്വ.ജി.ഹരിശങ്കർ പരിചയപ്പെടുത്തി. തിരഞ്ഞെടുപ്പു കമ്മിറ്റി പ്രസിഡന്റ് എ.നന്ദകുമാർ അദ്ധ്യക്ഷനായി. സി.പി.ഐ സ്റ്റേറ്റ് കൗൺസിൽ അംഗം അഡ്വ.കെ.എസ്. രവി, കേരള കോൺഗ്രസ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി അഡ്വ.പ്രമോദ് നാരായണൻ, സ്റ്റേറ്റ് സ്റ്റിയറിംഗ് കമ്മിറ്റിയംഗം ജന്നിംഗ്സ് ജേക്കബ്, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി. ശ്രീകുമാർ, ജില്ലാ കമ്മിറ്റിയംഗം അജികുമാർ, ശ്യാംകുമാർ, ജനതാദൾ മണ്ഡലം പ്രസിഡന്റ് സ്റ്റീഫൻ ജോർജ്, ജി.അജയകുമാർ, ഡി.തുളസീദാസ്, അഡ്വ.പി.വി. സന്തോഷ് കുമാർ, അഡ്വ.നവീൻ മാത്യു ഡേവിഡ്, കെ.അജയൻ എന്നിവർ പങ്കെടുത്തു.