ചേർത്തല :നഗരസഭയിൽ യു.ഡി.എഫിന് വിമത ഭീഷണിയും അപരൻമാരുടെ കെണിയും വെല്ലുവിളിയാകുന്നു. അഞ്ചുവാർഡുകളിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കെതിരായി അപരൻമാർ പത്രിക നൽകിയിട്ടുണ്ട്.5,10,12,23,35 വാർഡുകളിലാണ് അപരൻമാരുടെ രംഗപ്രവേശം.
തോൽവി മുന്നിൽ കണ്ട സി.പി.എമ്മും ബി.ജെ.പിയുമാണ് അപരൻമാർക്കു പിന്നിലെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.അപരൻമാരെ കണ്ടെത്തി പിൻവലിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും പത്രിക നൽകിയവർ പലരും മുങ്ങിയിരിക്കുകയാണ്.23ന് പിൻവലിപ്പിക്കാനായില്ലെങ്കിൽ ഇവർ സ്ഥാനാർത്ഥികൾക്ക് ഭീഷണിയാകും.
ചില വാർഡുകളിൽ നിലനിൽക്കുന്ന വിമത ഭീഷണി മറികടക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് അപരൻമാരുടെ കടന്നുകയറ്റം പുതിയ തലവേദനയായത്.എൽ.ഡി.എഫിനും രണ്ടു വാർഡുകളിൽ വിമത ഭീഷണിയുണ്ട്.
35 വാർഡുകളിൽ 335 പേരാണ് പത്രിക നൽകിയിരിക്കുന്നത്.ഡമ്മി സ്ഥാനാർത്ഥികളുൾപ്പെടെ 125 ഓളം പേർ 23ന് പത്രിക പിൻവലിക്കും.