ചേർത്തല: ജില്ലാപഞ്ചായത്ത് പള്ളിപ്പുറംഡിവിഷനിൽ ഇടതു പക്ഷ സ്ഥാനാർത്ഥിയുടെ പത്രിക സ്വീകരിച്ചത് ചട്ടപ്രകാരമല്ലെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ശ്രീകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.വരാണാധികാരിയെ ഭീഷണിപ്പെടുത്തിയാണ് പത്രിക സ്വീകരിപ്പിച്ചതെന്നും ഇതിനായി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തതായും എൻ.ശ്രീകുമാർ ആരോപിച്ചു.പള്ളിപ്പുറത്ത് കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ എൻ.ശ്രീകുമാർ ഉൾപ്പെടെ മൂന്നു പേർ ഉണ്ട്.