ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരസഭയിലെ ഒന്നു മുതൽ 26 വരെയുള്ള വാർഡുകളിലെ നാമനിർദ്ദേശം ചെയ്യപ്പെട്ട സ്ഥാനാർത്ഥികളുടെ സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള അപേക്ഷ നിശ്ചിത ഫോറത്തിൽ (ഫോറം നമ്പർ അഞ്ചിൽ) ഇന്ന് വൈകിട്ട് 3നു മുമ്പ് സമർപ്പിക്കണമെന്ന് വരണാധികാരി കൂടിയായ സബ് കളക്ടർ അറിയിച്ചു.
വൈകിട്ട് മൂന്നിനു ശേഷം ആലപ്പുഴ ആർ.ഡി.ഒ ഓഫീസിൽ വച്ച് ചിഹ്നം അനുവദിക്കും.