ആലപ്പുഴ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള സമയപരിധി ഇന്ന് വൈകിട്ട് മൂന്നിന് അവസാനിക്കും. മൂന്നിനു ശേഷം അതത് വരണാധികാരികൾ, മത്സര രംഗത്ത് തുടരുന്നവർക്ക് ചിഹ്നം അനുവദിച്ച് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കും.

ഫോറം അഞ്ചിൽ സ്ഥാനാർത്ഥി, നിർദേശകൻ, തിരഞ്ഞെടുപ്പ് ഏജന്റ് എന്നിവർക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അപേക്ഷകൾ പൂരിപ്പിച്ചു നൽകാം. നിർദേശകനോ തിരഞ്ഞെടുപ്പ് ഏജന്റോ ആണ് നോട്ടീസ് നൽകുന്നതെങ്കിൽ സ്ഥാനാർത്ഥിയുടെ രേഖാമൂലമുള്ള അനുമതി ഹാജരാക്കണം. അപേക്ഷ നൽകുന്നവരുടെ ആധികാരികത, തിരിച്ചറിയൽ രേഖ ഉൾപ്പെടെ പരിശോധിച്ച് വരണാധികാരി ഉറപ്പാക്കും. ജില്ലയിൽ
ഇതുവരെ പത്രികകൾ ഒന്നും പിൻവലിച്ചിട്ടില്ല.