തുറവൂർ: ജില്ലാ പഞ്ചായത്ത് അരൂർ - മനക്കോടം ഡിവിഷനുകളിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ തി രഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കുത്തിയതോട്ടിൽ തുറന്നു. ഐ.എൻ.ടി.യു സി സംസ്ഥാന എക്സിക്യുട്ടിവ് അംഗം അസീസ് പായിക്കാട് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി സി.കെ.രാജേന്ദ്രൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളായ അഡ്വ. ടി.എച്ച്.സലാം, സജിമോൾ ഫ്രാൻസിസ്, രാജു, സാബു, ആന്റപ്പൻ, ഷാജി, ജെയിംസ്, ശശി തുടങ്ങിയവർ സംസാരിച്ചു.