ചേർത്തല: ഇരുമ്പ് പാലത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള വ്യാപാര സമുച്ചയത്തിൽ കെട്ടിട നിർമ്മാണ തൊഴിലാളിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി മട്ടാഞ്ചേരി വൈക്കത്തശേരി ഗബ്രിയേലിന്റെ മകൻ ലിജോ ജേക്കബിനെയാണ് (42) ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലിക്കായാണ് വീട്ടിൽ നിന്ന് പുറപ്പെട്ടത്. മരണത്തിൽ അസ്വാഭാവികയില്ലെന്നും സാമ്പത്തിക ബാദ്ധ്യതയുള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാ​റ്റി. കൊവിഡ് പരിശോധനയ്ക്കും പോസ്​റ്റമോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.