ഹരിപ്പാട്: ചെറുകോൽ ഗുരുധർമ്മാനന്ദാശ്രമം സ്ഥാപകനും ശ്രീനാരായണഗുരുദേവ ശിഷ്യനും ആയിരുന്ന ഗുരു ധർമ്മാനന്ദജിയുടെ മഹാസമാധിദിനം മുട്ടം ശ്രീരാമകൃഷ്ണാശ്രമം ഭരണ സമിതിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഗുരുധർമ്മാനന്ദനജിയുടെ പ്രഥമ ശിഷ്യൻ സ്വാമി ശങ്കരാനന്ദജി 2000 മുതൽ 2015 വരെ മുട്ടം ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി ആയിരുന്നു. 2015ൽ ആശ്രമത്തിൽ സമാധിയായി. ഗുരുവിന്റെയും ശിഷ്യന്റെയും ഛായാചിത്രത്തിൽ മാലചാർത്തി ആശ്രമ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. ആശ്രമം പ്രസിഡന്റ് ബി.നന്ദകുമാർ, വൈസ് പ്രസിഡന്റ് മുട്ടം ബാബു, കൺവീനർ വി. നന്ദകുമാർ, സ്വാമി സുഖാകാശ സരസ്വതി, മാതാജി മഹിളാമണി തുടങ്ങിയവർ നേതൃത്വം നൽകി