udf

ചാരുംമൂട് : യു.ഡി.എഫ് ചുനക്കര പഞ്ചായത്ത് കൺവൻഷൻ കോൺഗ്രസ് നൂറനാട് ബ്ളോക്ക് കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് ജി.ഹരി പ്രകാശ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ജമാലുദീൻ അദ്ധ്യക്ഷത വഹിച്ചു.

ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.ഷാജു മുഖ്യപ്രഭാഷണം നടത്തി.ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ. സണ്ണിക്കുട്ടി, ജി.വേണു ,

എസ്. മനേഷ് കുമാർ, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി അവിനാശ് ഗംഗൻ, സുനിതാ ദാസ്, എം.എസ്.സലാമത്ത് , ഇബ്രാഹിം കുട്ടി, എസ്. സാദിഖ്, എം.എസ് ഷറഫുദീൻ തുടങ്ങിയവർ സംസാരിച്ചു.