ambala

അമ്പലപ്പുഴ: ഭഗവാൻ ശ്രീ സത്യസായിബാബയുടെ 95-ാമത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് ജില്ലയിൽ നൂറു കണക്കിന് അമൃത കലശം കിറ്റും, നിർദ്ധനരായ രോഗികൾക്കും ആരോരുമില്ലാത്തവർക്കും കമ്പിളിപ്പുതപ്പും ആലപ്പുഴ മെഡി.കോളേജ് ആശുപത്രിയിൽ പ്രഭാത ഭക്ഷണവും നൽകി. ഇതിന്റെ ഭാഗമായി പുന്ന പ്ര സമിതിയിൽ അമൃത കലശം കിറ്റ് വിതരണം ജില്ല കോ-ഓർഡിനേറ്റർ വി.എസ്. സാബു ഉദ്ഘാടനം ചെയ്തു. ജില്ലാഭാരവാഹികളായ സുഗുണാനന്ദൻ, ലൗലി, കൺവീനർ വേണു, ദേവരാജൻ, സുരാജ്, പ്രദീപ്, മിനി, നിഷ, ഗീത തുടങ്ങിയവർ സംസാരിച്ചു.