ആലപ്പുഴ: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മൂന്ന് ദിവസങ്ങളിൽ മദ്യനിരോധനം ഏർപ്പെടുത്തണമെന്ന് കേരള പ്രദേശ് മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.
സമ്പൂർണ്ണമദ്യ നിരോധനം അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് 27 ന് രാവിലെ 11 ന് കളക്ട്രേറ്റിന് മുന്നിൽ ധർണ നടത്തും. നേതൃയോഗത്തിൽ വർക്കിംഗ് പ്രസിഡന്റ് ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു.ജോൺ മാടമന അഡ്വ.ദിലീപ് ചെറിയനാട്, ബി.സുജാതൻ , ഇ.ഷാബ്ദ്ദീൻ, ഷീല ജഗധരൻ , കെ.രാമചന്ദ്രൻനായർ എന്നിവർ സംസാരിച്ചു.