ചേപ്പാട്: രാത്രിയുടെ മറവിൽ കൊവി​ഡ് സെന്ററി​ന്റെ സമീപത്ത് മാലി​ന്യം നി​ക്ഷേപി​ക്കുന്നുവെന്ന് പരാതി​. ചേപ്പാട് ജംഗ്ഷന് സമീപത്തെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന്റെ പരിസരങ്ങളിലും പ്രത്യാശ ദീപം ബാലസഭന്റെ മുൻവശത്തുള്ള റോഡുകളിലുമാണ് മാലി​ന്യം തള്ളുന്നത്. സാംക്രമിക രോഗങ്ങൾ പടരാൻ സാധ്യതയുള്ളതിനാൽ അധികാരികൾ അടിയന്തരമായി വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു