അമ്പലപ്പുഴ : ഭഗവാൻ ശ്രീ സത്യസായിബാബയുടെ 95-ാമത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് അമ്പലപ്പുഴ സമിതിയിൽ നൂറു കണക്കിന് അമൃത കലശം കിറ്റും, നിർദ്ധനരായ രോഗികൾക്കും ആരോരുമില്ലാത്തവർക്കും കമ്പിളിപുതപ്പും നൽകി. തോട്ടപ്പള്ളി മുതൽ കാട്ടൂർ വരെയുള്ള പ്രദേശത്തെ 40 ഓളം കുടുംബങ്ങളിലെ കിടപ്പു രോഗികൾക്ക് ഭക്ഷ്യധാന്യ കിറ്റും വിതരണം ചെയ്തു. അമ്പലപ്പുഴ സമിതിയിലെ അമൃത കലശം കിറ്റ് വിതരണം സമിതി കൺവീനർ പി.രതീഷ് ബാബു നിർവഹിച്ചു. ജില്ല ഭാരവാഹികളായ എസ്.ചന്ദ്രകുമാർ, മനോജ് , തുടങ്ങിയവർ സംസാരിച്ചു.