മുതുകുളം: നാമ നിർദ്ദേശ പത്രികകൾ പിൻവലിക്കാനുള്ള തീയതി പൂർത്തിയായതോടെ കണ്ടല്ലൂരിൽ മൂന്ന് വാർഡുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് എതിരെ വിമതർ മത്സരരംഗത്ത് ഉണ്ടെന്ന് വ്യക്തമായി .4,8,11 വാർഡുകളിലാണ് വിമതരുടെ സാന്നി​ദ്ധ്യം. എട്ടാം വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി സുരേഷ് രാമനാ മഠത്തിന് എതിരെ പ്രവാസി കോൺഗ്രസ് കായംകുളം ബ്ലോക്ക് സെക്രട്ടറി വി .ഷൈജു ആണ് മത്സരിക്കുന്നത്. പതിനൊന്നാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി എസ് .അനിലാലിന് എതിരെ കോൺഗ്രസിന്റെ ബൂത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ച് വി.സുരേഷ്‌കുമാർ മത്സര രംഗത്ത് ഉണ്ട്. നാലാം വാർഡിൽ ബാലകൃഷ്ണൻ നായർക്ക് വിമതനായി. കോൺഗ്രസ് കണ്ടല്ലൂർ വടക്ക് മണ്ഡലം സെക്രട്ടറി ചെറീലേത്ത് രവികുമാർ മത്സരിക്കുന്നു.