അമ്പലപ്പുഴ: കേരള ഗവ.നഴ്സസ് യൂണിയന്റെ 33-ാമത് ജില്ലാ സമ്മേളനം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്നലെ ആലപ്പുഴ മെഡിക്കൽ കോളേജിലെ കോൺഫറൻസ് ഹാളിൽ നടന്നു .സംസ്ഥാന പ്രസിഡന്റ് കെ. ഡി. മേരി ഉദ്ഘാടനം ചെയ്തു .സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്. സന്തോഷ് മുഖ്യ പ്രഭാഷണം നടത്തി .എൻ .ജി.ഒ അസോസിയേഷൻ ജില്ല പ്രസിഡന്റ് പി.എം. സുനിൽ മുഖ്യാതിഥിയായി .ജില്ല പ്രസിഡന്റ് ജോസ്മി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാധിക സ്വാഗതവും ജോയിൻറ് സെക്രട്ടറി മേഴ്സി മാത്യു നന്ദിയും പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഇ.ജി.ഷീബ , കണ്ണൻ ,അനസ് യാസിൻ ,റജീന എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ജോസ് മി ജോർജ്ജ് (പ്രസിഡന്റ് ) , ആർ.രാധിക(സെക്രട്ടറി ) , ആർ.സുജിത (ട്രഷറർ) ,അനു പോൾ ,എ.രാജി (വൈസ് പ്രസിഡന്റുമാർ ) ,മേഴ്സി മാത്യു ,ബ്ലസ്സി സോണി (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.