മണ്ണഞ്ചേരി : ആര്യാട് ഗവ. സ്കൂൾ മുൻ അറബിക് അദ്ധ്യാപകനും മണ്ണഞ്ചേരി പതിയാംതറ മദ്റസത്തുൽ ബദ്‌രിയ്യ മുഅല്ലിമുമായ മണ്ണഞ്ചേരി പഞ്ചായത്ത് 18-ാം വാർഡ് തെക്കേമുറിയിൽ സൈനുദ്ദീൻ കുഞ്ഞ് (കുഞ്ഞ് സാർ -78) നിര്യാതനായി. ഏറെക്കാലം ഖത്തർ ഇൻഫർമേഷൻ ഓഫീസിൽ ഉദ്യോഗസ്ഥനായിരുന്നു. മണ്ണഞ്ചേരി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ വൈസ് പ്രസിഡന്റായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : സുഹറ ബീവി. മക്കൾ :എസ്.മുഹമ്മദ് സാലിഹ് തെക്കേമുറി (മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല് വൈസ് പ്രസിഡന്റ്, സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ്, മുസ്‌ലിം ലീഗ് ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ്), എസ്.മുഹമ്മദ് ബഷീർ (ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ, സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ മണ്ണഞ്ചേരി മേഖലാ പ്രസിഡന്റ്), റസിയ, എസ്.ഫൈസൽ (ഖത്തർ), എസ്.അൻസാരി (ബിസിനസ്). മരുമക്കൾ : ഹസീന സാലി, ഷാഹിദ (അദ്ധ്യാപിക എം.എം.എ സ്കൂൾ ചാത്തനാട്), മുഹമ്മദ് ഇക്ബാൽ (വാട്ടർ ട്രാൻസ്പോർട്ട് റിട്ട: ജീവനക്കാരൻ), ഖദീജ, അനീസ.