അമ്പലപ്പുഴ: സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്. ആർ.സി കമ്മ്യൂണിറ്റി കോളേജ് 2021 ജനുവരി സെഷനിൽ നടത്തുന്ന കൗൺസിലിംഗ് സൈക്കോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു.സർട്ടിഫിക്കറ്റ് കോഴ്സിന് 6 മാസവും ഡിപ്ലോമക്ക് 1 വർഷവുമാണ് കാലാവധി. കോണ്ടാക്ട് ക്ലാസ്സുകളും ഇന്റേൺഷിപ്പും പ്രൊജക്ട് വർക്കും പഠന പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. വിശദാംശങ്ങൾ www.srccc.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 10 .ഫോൺ 9074522072, 9447597983.