ആലപ്പുഴ: ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഒന്നൊന്നായി വെട്ടിക്കുറച്ചും തടഞ്ഞുവച്ചും സർക്കാർ ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നത് അവസാനിപ്പിക്കണമെന്ന് മാവശ്യപ്പെട്ട് യു.ഡി.എഫ് സംഘടനകളുടെ ഐക്യവേദിയായ യു.ടി.ഇ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റുപടിക്കൽ നിലപാടറിയിക്കൽ സമരം നടത്തി.
കെ.പി.എസ്.ടി.എ.സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് സി.പ്രദീപ് ഉദ്ഘാടനം ചെയ്തു.
യു.ടി.ഇ.എഫ് ജില്ലാ ചെയർമാൻ ടി ഡി രാജൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സലാം കരുവാറ്റ (എസ്.ഇ.യു.സംസ്ഥാന സെക്രട്ടറി), എൻ.എസ്.സന്തോഷ് (എൻ.ജി.ഒ. അസോസിയേഷൻ), കെ.എൻ.അശോക് കുമാർ (കെ.പി.എസ്.റ്റി.എ), സുനിൽ (എൻ.ജി.ഒ.ഫ്രണ്ട്), ചന്ദ്രകുമാർ, വി.ആർ.ജോഷി, റമീസ്, കെ. ഡി. അജിമോൻ, സി. ബീനാകുമാരി, സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.