കറ്റാനം: കോൺഗ്രസ് നേതൃത്വം സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ കറ്റാനം ഡിവിഷനിലെ സി.എം പി നൽകിയ നാമ നിർദ്ദേശിക പത്രിക പിൻവലിച്ചു. സി.എം.പി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഉദയകുമാറാണ് പത്രിക നൽകിയിരുന്നത്. സ്റ്റേറ്റ് കമ്മിറ്റിയുടെയും ജില്ലാ കമ്മിറ്റിയുടെയും നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. മുന്നണിയുടെ ഐക്യത്തിന് വേണ്ടിയാണ് പത്രിക പിൻ വലിക്കാൻ തീരുമാനിച്ചതെന്നും സി.എം പി പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.