വള്ളികുന്നം: മുന്നണികളുടെ പോരാട്ടം മുറുകിയതോടെ വള്ളികുന്നത്ത് പ്രവർത്തകർ വലിയകമാനങ്ങളും മുത്തുക്കുടകളും തോരണങ്ങൾ തൂക്കിയുമാണ് പ്രവേശന കവാടം അലങ്കരിച്ചിരിക്കുന്നത്. ഇതിനോട് ചേർന്ന് മുന്നണികളുടെ ബൂത്ത് ഓഫിസുകളൂം സ്ഥാപിച്ചു. വള്ളികുന്നം മൂന്നാം വാർഡിലാണ് ഇത്തരത്തിൽ കമാനങ്ങൾ ഉയർന്നത്.