പൂച്ചാക്കൽ : തൈക്കാട്ടുശേരിയിൽ പുതിയ പെട്രോൾ പമ്പിനായി ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ പഞ്ചായത്ത് അധികാരികൾ ഇടപെട്ട് തടഞ്ഞു. മാനദണ്ഡങ്ങൾ പാലിക്കാതെ, ഗവ.യു.പി.സ്കൂളിനു മുന്നിൽ പമ്പ് തുടങ്ങുന്നുവെന്ന് ആരോപിച്ച് നിരവധി സംഘടനകൾ രംഗത്തു വന്നിരുന്നു. നിർദ്ദിഷ്ട പമ്പിന് സമീപം സ്വകാര്യ കമ്പനിയുടെ മറ്റൊരു പെട്രോൾ പമ്പ് പ്രവർത്തിക്കുന്നുണ്ട്.