മുതുകുളം: മുതുകുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയിലെ തി​രഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും സ്ട്രോംഗ് റൂം കൗണ്ടിംഗ് സെന്റർ പരിശോധിക്കുന്നതിനുമായി ജില്ലാ കളക്ടർ എ.അലക്സാണ്ടർ മുതുകുളം സമാജം ഹൈസ്കൂൾ സന്ദർശിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വരണാധികാരി സോമനാഥൻ, ഉപവരണാധികാരി ലിജുമോൻ, തഹസിൽദാർ ദിലീപ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ ജീവനക്കാർ തുടങ്ങിയവർ ഒപ്പമുണ്ടായി​രുന്നു.