മാവേലിക്കര: കള്ളുഷാപ്പിന്റെ ചുമരിലെ തടി പലകകൾ തകർത്ത് മോഷണം. ചാരുമൂട് തടത്തിലയ്യത്ത് സുനിൽകുമാറിന്റെ ലൈസൻസിയിലുള്ള ഉമ്പർനാട് പുത്തൻചന്ത റ്റി.എസ്.24ാം നമ്പർ ഷാപ്പിലാണ് കവർച്ച നടന്നത്. 8400 രൂപയും 37 കുപ്പി കള്ളും കവർന്നതായി കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെ ഷാപ്പിലെ ജീവനക്കാരനായ പ്രയാർ സ്വദേശി അജി 8 മണിയോടെ ഷാപ്പ് തുറക്കാൻ എത്തിയപ്പോഴാണ് കവർച്ച മനസിലായത്. കുറത്തികാട് പൊലീസിൽ പരാതി നൽകി.