ഹരിപ്പാട്: കേരളത്തിലെ വിവിധ വിശ്വകർമ സംഘടനകൾ ചേർന്നുള്ള വിശ്വകർമ ഐക്യവേദിയുടെ ജില്ലാ ഘടകം രൂപീകരിച്ചു. വി.എസ്.എസ് സംസ്ഥാന ട്രഷറർ കെ.എ. ശിവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ടി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന കൗൺസിലർ എം. മുരുകൻ പാളയത്തിൽ മുഖ്യപ്രഭാഷണം നടത്തി. എ.കെ.വി.എം.എസ് ജില്ലാ പ്രസിഡന്റ്‌ വിജയൻ, കെ.വി.എസ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സുനിൽ കണ്ണൻകര, വി.എസ്.എസ് ജില്ലാ വൈസ് പ്രസിഡന്റ്‌ എൻ. സന്തോഷ് കുമാർ, ജില്ലാ സെക്രട്ടറി ടി.കെ. മഹാദേവൻ, ട്രഷറർ ടി.എസ്. ശ്രീജിത്ത്‌, എ.കെ.വി.എം.എസ് ബോർഡ്‌ മെമ്പർ രവികുമാർ, വി.എസ്.എസ് യൂണിയൻ പ്രസിഡന്റുമാരായ കൃഷ്ണൻ കുട്ടി, എൻ. ജയചന്ദ്രൻ, ത്യാഗരാജൻ, എ. രാജൻ ആചാരി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.എ ശിവൻ ( ജില്ലാ രക്ഷധികാരി), എം.മുരുകൻ പാളയത്തിൽ (ചെയർമാൻ), വിജയൻ, ടി.എൻ. രാധാകൃഷ്ണൻ (വൈസ് ചെയർമാൻമാർ), സുനിൽ കണ്ണൻകര (സെക്രട്ടറി), ടി.കെ. മഹാദേവൻ, രവികുമാർ, എൻ.സന്തോഷ്‌കുമാർ (ജോയിന്റ് കൺവീനർമാർ), ടി.എസ്. ശ്രീജിത്ത്‌, കൃഷ്ണൻകുട്ടി, ജയചന്ദ്രൻ, ത്യാഗരാജൻ,എ.രാജൻ ആചാരി (അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. വിശ്വകർമജർക്കു ലഭിക്കേണ്ട അർഹമായ പ്രതിനിദ്ധ്യം സർക്കാർ നിയമനങ്ങളിൽ നിഷേധിക്കുന്നുവെന്ന് ആരോപിച്ച് 25 നു കളക്ടറേറ്റിനും താലൂക്ക് ഓഫീസുകൾക്കു മുന്നിലും ധർണ നടത്താൻ യോഗം തീരുമാനിച്ചു.