ആലപ്പുഴ : പത്രികകൾ പിൻവലിക്കാനുള്ള സമയം അവസാനിച്ചപ്പോൾ ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ എണ്ണം 5330 ആയി.

ജില്ലാ പഞ്ചായത്തിലേക്ക് 82 പേരാണ് മത്സരിക്കുന്നത്. 43 പുരുഷന്മാരും 39 സ്ത്രീകളും. 789 പേരാണ് നഗരസഭകളിലേക്ക് മത്സരിക്കുന്നത്. 403 പുരുഷന്മാരും 386 സ്ത്രീകളും. 508 പേരാണ് ബ്ലോക്ക് പഞ്ചായത്തിലേക്ക് നിന്നും മത്സരിക്കുന്നത്. ഇതിൽ 231 പുരുഷന്മാരും 277 സ്ത്രീകളും ഉൾപെടും.വിവിധ ഗ്രാമ പഞ്ചായത്തുകളിൽ നിന്നായി 3951 പേർ മത്സരിക്കും. 1784 പുരുഷന്മാരും 2167 സ്ത്രീകളും.