obituary

ചേർത്തല:മത്സ്യബന്ധനത്തിനിടെ തൊഴിലാളി കായലിൽ വീണു മരിച്ചു. മണ്ണഞ്ചേരി പൊന്നാട് എൽ.പി സ്‌കൂളിനു സമീപം നരിയനയിൽ പ്രഭുവിന്റെയും സരളയുടെയും മകൻ അജയകുമാർ (44) ആണ് മരിച്ചത്. മീൻ പിടിക്കാനായി തിങ്കളാഴ്ച വെളുപ്പിനെ കായലിൽ പോയ അജയകുമാർ രാവിലെ 8.30ഓടെ മുഹമ്മ ബോട്ട് ജെട്ടിയ്ക്ക് കിഴക്കുഭാഗത്ത് മത്സ്യ ബന്ധനം നടത്തുന്നതിനിടെ കായലിലേയ്ക്ക് വീഴുകയായിരുന്നു. സമീപത്തു മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്ന മ​റ്റു തൊഴിലാളികൾ എത്തി കായലിൽ നിന്ന് അജയകുമാറിനെ കരക്കെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ആലപ്പുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ .ഭാര്യ: ലത.മക്കൾ: അരുൺ, ആതിര. സഹോദരൻ :ജലേഷ് (കെ.എസ്.ഇ.ബി,മലപ്പുറം ) .