ആലപ്പുഴ: ജില്ല നിയമ സേവന അതോറിട്ടിയും ജില്ലാ രജിസ്‌ട്രേഷൻ വകുപ്പും സംയുക്തമായി രജിസ്‌ട്രേഷൻ നിയമങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കായി ഡിസംബർ അഞ്ചിന് രാവിലെ
10.30ന് ഓൺലൈൻ ബോധവത്കരണ ക്ലാസ് നടത്തും. രജിസ്‌ട്രേഷൻ ഡിപ്പാർട്ട്‌മെൻറ് ഉദ്യോഗസ്ഥൻ എം.ഷെരീഫ് ക്ലാസ് നയിക്കും. പൊതുജനങ്ങൾക്ക് രജിസ്‌ട്രേഷൻ നിയമങ്ങളെ സംബന്ധിച്ച സംശയങ്ങൾ ആലപ്പുഴ ജില്ലാ നിയമ സേവന അതോറിറ്റിയുടെ e-mail വിലാസത്തിൽ (dlsaalpy100@gmail.com) രണ്ടാംതീയതിക്കു മുമ്പായി അയക്കണം. സംശയങ്ങൾക്കുള്ള മറുപടി ഓൺലൈൻ ക്ലാസിലൂടെ നൽകും. ഓൺലൈൻ ക്ലാസ് ജില്ലാ നിയമസേവന അതോറിറ്റിയുടെ facebook പേജായ www.facebook.com/dlsaalp100ൽ ലഭ്യമാകും.അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഡി.എൽ.എസ്.എ സെക്രട്ടറി സബ്ജഡ്ജ് കെ.ജി.ഉണ്ണികൃഷ്ണൻ അറിയിച്ചു.