വള്ളികുന്നം: വള്ളികുന്നം കോൺഗ്രസ് വാർഡ് പ്രസിഡന്റും ഐ.എൻ.ടി.യു സി മണ്ഡലം പ്രസിഡന്റുമായിരുന്ന വള്ളികുന്നം കാരാഴ്മ വാർഡിൽ പി. ഭാസുരൻ കോൺഗ്രസിൽ നിന്നും രാജിവച്ച് സി. പി എമ്മിൽ ചേർന്നു. കഴിഞ്ഞ 25 വർഷമായി സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു. കോൺഗ്രസിൽ നിന്ന് നേരിടേണ്ടി വന്ന അവഗണനയിൽ പ്രതിഷേധിച്ചായിരുന്നു രാജി. എൽ.ഡി.എഫ് വാളാച്ചാൽ വാർഡ് കൺവെൻഷനിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം കെ. രാഘവനും ആർ. രാജേഷ് എം.എൽ എ യും ചേർന്ന് ഭാസുരനെ സ്വീകരിച്ചു.