സംഭവം ട്രാഫി​ക് സി​ഗ്നലി​ൽ

ഹരിപ്പാട്: ട്രാഫിക് സിഗ്നലിൽ ബൈക്ക് യാത്രികനെ തെരുവ് നായ കടിച്ചു. നങ്യാർകുളങ്ങര ജംഗ്ഷനിലെ സിഗ്നലിൽ ഇന്നലെ രാവിലെ 8മണിയോടെ ആയിരുന്നു സംഭവം. കെ. എസ്. ഇ. ബി തട്ടാരമ്പലം സെക്ഷനിലെ മീറ്റർ റീഡർ കരുവാറ്റ പുത്തൻകാരിയിൽ വിഷ്ണു (30)വി​നാണ് തെരുവ് നായയുടെ കടിയേറ്റത്. ഹരിപ്പാട് ഭാഗത്തു നിന്നും വന്നു മാവേലിക്കര റോഡിലേക്ക് തിരിയാനായി സിഗ്നലിൽ ബൈക്ക് നിർത്തിയപ്പോൾ നായ കടിക്കുകയായിരുന്നു. കാലിനു കടിയേറ്റ വിഷ്ണു ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.