ഹരിപ്പാട്: നങ്യാർകുളങ്ങര ടി. കെ. എം. എം കോളേജിൽ പുതിയതായി അനുവദിച്ച എം. എസ്. സി കെമിസ്ട്രി ഇൻ ഡ്രഗ്ഡിസൈൻ കോഴ്സിലെ പ്രവേശനത്തിനുള്ള കമ്മ്യൂണിറ്റി ക്വാട്ട അപേക്ഷകൾ ക്ഷണിച്ചു. സർവകലാശാലയിലേക്ക് ഓൺലൈനായി സമർപ്പിച്ച അപേക്ഷ ഫോറത്തിന്റെ പകർപ്പ് സഹിതം 29ന് വൈകിട്ട് 4ന് മുൻപായി കോളേജ് ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 9447973119, 9349474954, 9846697066.