ആലപ്പുഴ : ആലപ്പുഴ ബൈപ്പാസിൽ കഴിഞ്ഞ ദിവസം നടന്ന ഭാരപരിശോധന വിജയകരമായി പൂർത്തീകരിച്ചതായി മന്ത്രി ജി.സുധാകരൻ അറിയിച്ചു. നാല് മണിക്കൂർ കൊണ്ട് ഘട്ടം ഘട്ടമായാണ് ഫ്‌ളൈ ഓവറിൽ ഫുൾ ലോഡ് കയറ്റിയത്. 24 മണിക്കൂർ ഭാരം നിലനിർത്തുകയും അടുത്ത നാല് മണിക്കൂർ കൊണ്ട് ഭാരം ഇറക്കുകയും ചെയ്യുന്നതാണ് ഭാരപരിശോധനാ നടപടി.ഗർഡറുകൾക്ക് 12 മില്ലിമീറ്റർ വരെ സെറ്റിൽമെന്റ് (താഴ്ച) അനുവദനീയമാണെങ്കിലും ഇവിടെ സെറ്റിൽമെന്റ് 7- 8 മില്ലി മീറ്ററിൽ നിലനിർത്താൻ കഴിഞ്ഞു എന്നത് നിർമ്മാണത്തിന്റെ വിജയവും കരുത്തുമാണ് കാണിക്കുന്നത്. ഭാരം ഇറക്കിയപ്പോൾ 90 % റീബൗണ്ടുമുണ്ടായിട്ടുള്ളതായി എൻജിനീയർമാർ വ്യക്തമാക്കിയിട്ടുണ്ട്.സ്പാൻ നമ്പർ 3031, 7071 എന്നിവിടങ്ങളിൽ നടന്ന ശാസ്ത്രീയ പരിശോധനക്ക് ആധുനിക എൻജിനീയറിംഗ്സങ്കേതങ്ങളാണ് ഉപയോഗിച്ചത്.