ambala

അമ്പലപ്പുഴ: അഴിമതിയും ധൂർത്തുംനടത്തിയ എൽ.ഡി.എഫ്.സർക്കാർ സമ്പൂർണ പരാജയമാണെന്ന് മുൻ എം.എൽ.എ. വി.ദിനകരൻ പറഞ്ഞു. പുന്നപ്ര സൗത്ത് - നോർത്ത് ത്രിതല പഞ്ചായത്ത് യു.ഡി.എഫ്.സ്ഥാനാർത്ഥികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തീരദേശ വാസികളെയും മത്സ്യത്തൊഴിലാളികളെയും ഈ സർക്കാർ വഞ്ചിച്ചതായും അദ്ദേഹം പറഞ്ഞു.മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി നജ്മൽ ബാബു അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി.ജനറൽ സെക്രട്ടറി എസ്.സുബാഹു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എസ്.പ്രഭുകുമാർ, ജില്ലാ പഞ്ചായത്ത് പുന്നപ്ര ഡിവിഷൻ സ്ഥാനാർത്ഥി കുക്കു ഉൻമേഷ്, പി.സാബു, ഹസൻ എം. പൈങ്ങാമഠം, വി.ആർ.രജിത്ത്, രാജേഷ് സഹദേവൻ, പി.സി.അനിൽകുമാർ, സി.ആർ.ദിലീപ്, കെ.എഫ്. തോബിയാസ്,ലത്തീഫ് കറുത്താമഠം, സമീർ പാലമൂട് എന്നിവർ പ്രസംഗിച്ചു.