ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടെണ്ണൽ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന ഹാളുകളുടെ സുരക്ഷിതത്വം വിലയിരുത്തുന്നതിന് ജില്ല കളക്ടർ എ.അലക്സാണ്ടറുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തി.

കൊവിഡിന്റെ പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പരമാവധി അകലം പാലിച്ച് നിൽക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തും. അമ്പലപ്പുഴ മോഡൽ സ്‌കൂളിലെത്തിയ കളക്ടർ ഇവിടെ തയ്യാറാക്കുന്ന സ്‌ട്രോംഗ് റൂം, വോട്ടിംഗ് മെഷീനുകളുടെ വിതരണത്തിനും സ്വീകരിക്കുന്നതിനുമുള്ള സൗകര്യങ്ങൾ എന്നിവ വിലയിരുത്തി. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ എസ്.സ്വർണമ്മ, തിരഞ്ഞെടുപ്പ് വിഭാഗം ജൂനിയർ സൂപ്രണ്ട് എസ്. അൻവർ, റിട്ടേണിംഗ് ഓഫീസർ വി.ഐ.നസീം, എ.ആർ.ഒ വി.ജെ.ജോസഫ്, മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവർ കളക്ടർക്കൊപ്പമുണ്ടായിരുന്നു.