മാവേലിക്കര: സി.പി.എം ചെട്ടികുളങ്ങര വടക്ക് ലോക്കൽ കമ്മിറ്റി ഈരേഴ വടക്ക് കുറ്റിയിൽ സുരേഷിനും കുടുംബത്തിനും നിർമ്മിച്ച് നൽകിയ സ്നേഹവീടിന്റെ താക്കോൽ സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ കൈമാറി. സി.പി.എം ഏരിയ സെക്രട്ടറി കെ.മധുസൂദനൻ അദ്ധ്യക്ഷനായി. എ.എം.ആരിഫ് എം.പി, യു.പ്രതിഭ എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.മഹേന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കോശി അലക്സ്, സി.സുധാകരകുറുപ്പ്, ചെട്ടികുളങ്ങര വടക്ക് എൽ.സി സെക്രട്ടറി കെ.ശ്രീപ്രകാശ്, ചെട്ടികുളങ്ങര തെക്ക് എൽ.സി സെക്രട്ടറി എസ്.സുനിൽ കുമാർ, നിർമ്മാണ കമ്മിറ്റി ചെയർമാൻ ആർ.ഗോപാലകൃഷ്ണൻ, കൺവീനർ കെ.ജെ.ജോയി എന്നിവർ സംസാരിച്ചു.