അമ്പലപ്പുഴ : ഭർത്താവിന് കൊവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചതിനെത്തുടർന്ന് പുന്നപ്ര വടക്കു പഞ്ചായത്ത് മൂന്നാം വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഭവ്യ ക്വാറന്റൈനിൽ പ്രവേശിച്ചു. കഴിഞ്ഞ 20 ന് പുന്നപ്ര വടക്കു പഞ്ചായത്തിൽ നടന്ന ഹിയറിംഗിൽ ഭവ്യയോടൊപ്പം ഭർത്താവ് ജഗത്ത് ബാബുവും പോയിരുന്നു. അവിടെ വെച്ച് വാർഡിലെ മറ്റ് സ്ഥാനാർത്ഥികൾ ഉൾപ്പടെ 14 പേരുമായി സമ്പർക്കം ഉണ്ടായിരുന്നെങ്കിലും അവർക്കൊന്നും ക്വാറന്റൈൻ നിർദ്ദേശിക്കാതെ ആരോഗ്യ വകുപ്പ് അധികൃതർ തന്നെ മാത്രം ക്വാറന്റൈനിലാക്കുകയായിരുന്നെന്ന് ഭവ്യ പറഞ്ഞു. 21നാണ് ജഗത് ബാബുവിന് കൊവിഡ് സ്ഥിരീകരിച്ചത്.