ചേർത്തല:കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ 26 ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു.
കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫഡറേഷൻ (ഐ.എൻ.ടി.യു.സി) ചേർത്തല ഡിവിഷന്റെ നേതൃത്വത്തിൽ നടത്തിയ വാഹന ജാഥയുടെ ഉദ്ഘാടനവും ഫ്ലാഗ് ഒഫും താലൂക്ക് പ്രസിഡന്റ് കെ.ജെ. സണ്ണി നിർവഹിച്ചു.
ഡിവിഷൻ പ്രസിഡന്റ് വി.എ.അബ്ദുൾസത്താർ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മറ്റി അംഗം പി.ഇ.ജോസഫ് ,സെക്രട്ടറി പി.ഡി.ബാബു,ഡി.സുരേഷ് കുമാർ,എം.കെ. തിലകൻ എന്നിവർ സംസാരിച്ചു.