tv-r

തുറവൂർ: റിട്ട. പോസ്റ്റുമാൻ വളമംഗലം വടക്ക് മുട്ടത്തറ വീട്ടിൽ മത്തായി തോമസ് (87) കൊവിഡ് ബാധിച്ചു മരിച്ചു. 3 ദിവസം മുമ്പാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച വൈകിട്ട് മരിച്ചു. പാലക്കാട് അതിരൂപതാ ബിഷപ് ജേക്കബ്ബ് മനത്തോടത്തിന്റെ മാതൃസഹോദരനാണ്. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം വളമംഗലം തിരുഹൃദയ ദേവാലയം സെമിത്തേരിയിൽ പ്രത്യേകം ചിതയൊരുക്കി മൃതദേഹം സംസ്ക്കരിച്ചു. ഭാര്യ:മറിയക്കുട്ടി.മക്കൾ: സിസ്റ്റർ മരിയ എം.എസ്.ജെ, ജെയിംസ്, മാർട്ടിൻ, ബോബി.മരുമക്കൾ: ഗ്രേസി, എൽസമ്മ, എൽസമ്മ ബോബി.