തുറവൂർ: കുത്തിയതോട് പഞ്ചായത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കുന്ന 2 പേരെ സി.പി.ഐയിൽ നിന്ന് പുറത്താക്കി. സി.പി.ഐ.കുത്തിയതോട് മുൻ എൽ.സി.സെക്രട്ടറിയും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന ടി.ആർ. പൊന്നപ്പൻ (കുട്ടൻ), ലീവിൽ പോയ എൻ.കെ.നാസർ എന്നിവരെ പുറത്താക്കിയതായാണ് സി.പി.ഐ.എൽ.സി.സെക്രട്ടറി കഴിഞ്ഞ ദിവസം നോട്ടീസ് ഇറക്കിയത്. എൻ.കെ.നാസർ രണ്ടാംം വാർഡിലും ടി.ആർ. പൊന്നപ്പൻ നാലാം വാർഡിലുമാണ് മത്സരിക്കുന്നത്. എൽ.ഡി.എഫിന്റെ റിബൽ സ്ഥാനാർത്ഥിയല്ല താനെന്നും പ്രാദേശിക നേതൃത്വത്തിന്റെ തെറ്റായ നിലപാടിൽ പ്രതിഷേധിച്ച്, നാലര വർഷമായി പാർട്ടിയിൽ ഇല്ലാത്ത താൻ സ്വതന്ത്രനായാണ് മത്സരിക്കുന്നതെന്ന് ടി.ആർ. പൊന്നപ്പൻ അറിയിച്ചു.